video
play-sharp-fill

Wednesday, May 21, 2025
HomeMainഡോക്ടർമാർക്കുനേരെ വീണ്ടും ആക്രമണം; രോ​ഗിയെ കാണെനെത്തിയവർ വനിത ഡോക്ടറെ അസഭ്യം പറഞ്ഞു ; ചോദ്യം ചെയ്ത...

ഡോക്ടർമാർക്കുനേരെ വീണ്ടും ആക്രമണം; രോ​ഗിയെ കാണെനെത്തിയവർ വനിത ഡോക്ടറെ അസഭ്യം പറഞ്ഞു ; ചോദ്യം ചെയ്ത സഹപ്രവർത്തകനായ ഡോക്ടര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം ; മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രോഗിയെ കാണാനെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം.

ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍. ജോസനില്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗിയെ കാണാനെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ രോഗിയെ കാണുന്നതിനായി ആശുപത്രിയിലെത്തിയവർ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ഹരീഷ് ചോദ്യ ചെയ്തതിനെ തുടർന്ന് പ്രശ്നം പരിഹരിച്ച് പ്രതികൾ സ്ഥലത്തുനിന്നു പോയി. ഇതിനുശേഷം ഹൗസ് സർജൻമാർ വിശ്രമിക്കുന്ന സ്ഥലത്തെത്തിയാണ് ഹരീഷിനെ ഇരുവരും മർദ്ദിച്ചത്.

ആക്രമണം ആസൂതിതമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വനിതാ ഡോക്ടറെ പ്രതികൾ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടർന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ഉടനെ കോടതിയിൽ ഹാജരാക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments