ആലപ്പുഴയിൽ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; 13 പേർ ആശുപത്രിയിൽ ; ഉച്ചഭക്ഷണം കഴിച്ചശേഷം ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പുന്നപ്ര അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് .
ഹൈസ്കൂൾ, ഹയർ സെക്കൻഡറിവിവാഹത്തിലെ വിഭാഗത്തിലെ 13 വിദ്യാർഥികൾ ആശുപത്രിയിലാണ്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ചോറും സാമ്പാറുമായിരുന്നു കാന്റീനിൽ ഉണ്ടായിരുന്നത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികൾ പരാതി പറയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്.
ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഭക്ഷണത്തെ സംബന്ധിച്ച് കുട്ടികൾ കളക്ടറെ പരാതി ബോധിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടർ കുട്ടികൾക്ക് ഉറപ്പുനൽകി.