play-sharp-fill
ഒടുവിൽ ഷീല നിരപരാധി….!  കള്ളക്കേസാണെന്ന് പറഞ്ഞിട്ട് കേട്ടില്ല; എക്സൈസ് വകുപ്പിന്‍റെ അശ്രദ്ധയില്‍ ജയിലില്‍ കിടന്നത് 72 ദിവസം; തലകുനിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍

ഒടുവിൽ ഷീല നിരപരാധി….! കള്ളക്കേസാണെന്ന് പറഞ്ഞിട്ട് കേട്ടില്ല; എക്സൈസ് വകുപ്പിന്‍റെ അശ്രദ്ധയില്‍ ജയിലില്‍ കിടന്നത് 72 ദിവസം; തലകുനിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖിക

തൃശ്ശൂര്‍: എക്സൈസ് വകുപ്പിന്‍റെ അശ്രദ്ധയില്‍ ചാലക്കുടി സ്വദേശിനിക്ക് നഷ്ടമായത് 72 ദിവസവും ഇതുവരെ പടുത്തുയര്‍ത്തിയ സല്‍പേരും ബിസിനസും.

എക്സൈസ് ഉദ്യോഗസ്ഥര്‍ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഷീ സ്റ്റൈല്‍ എന്ന സ്ഥാപനത്തിലെത്തിയ എക്സൈസ് സംഘം ബാഗില്‍ നിന്നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയത്.

എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇവരില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.