
‘ഞാനും പിന്നെയൊരു ഞാനും’..!! റിലീസ് ദിവസം തീയറ്ററിൽ സാരിയുടുത്ത് ‘സുന്ദരി’യായി സംവിധായകൻ..!! ഞെട്ടി കാഴ്ചക്കാർ
സ്വന്തം ലേഖകൻ
കൊച്ചി: പുതിയ ചിത്രത്തിന്റെ റിലീസ് ദിവസം തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍. ചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് സ്ത്രീ വേഷത്തിലാണ് അദ്ദേഹം കൊച്ചിയിലെ തിയറ്ററിൽ എത്തിയത്. പ്രേക്ഷകർക്ക് മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുപോലും താരത്തെ തിരിച്ചറിയാനായില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ‘ഞാനും പിന്നൊരു ഞാനും’. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.