play-sharp-fill
സംസ്ഥാനത്ത് 48 എസ് എച്ച് ഒമാർക്ക് സ്ഥലംമാറ്റം;  കോട്ടയം ജില്ലയിൽ ചിങ്ങവനം, കുറുവിലങ്ങാട്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ മാറും

സംസ്ഥാനത്ത് 48 എസ് എച്ച് ഒമാർക്ക് സ്ഥലംമാറ്റം; കോട്ടയം ജില്ലയിൽ ചിങ്ങവനം, കുറുവിലങ്ങാട്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ മാറും

സ്വന്തം ലേഖകൻ

തിരുവനന്തപുരം :സംസ്ഥാനത്തെ 48 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം . ചിങ്ങവനത്തുനിന്ന് ജിജു റ്റി ആർ ഇടുക്കി മറയൂരിലേക്കും, വിഷ്ണുകുമാർ വി സി തൊടുപുഴയിൽ നിന്നും പീരുമേട്ടിലേക്കും, കുറുവിലങ്ങാടുനിന്ന് നിർമ്മൽ ബോസ് കാഞ്ഞിരപ്പള്ളിയിലേക്കും, കാഞ്ഞിരപ്പള്ളിയിൽ നിന്നും സുനിൽ തോമസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്കും മാറും.

വെച്ചൂച്ചിറയിൽ നിന്ന് ജർലിൻ വി സ്കറിയ നെടുങ്കണ്ടത്തേക്കും , നെടുങ്കണ്ടത്തുനിന്ന് ബിനു ബി എസ് ചിങ്ങവനത്തേക്കും മാറും.

എം ആർ മൃദുൽകുമാർ ,എ അനിൽകുമാർ ,സുനിൽ തോമസ് എന്നിവരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ യിലേക്കാണ് മാറ്റിയിരിക്കുന്നത് .