
എഐ ക്യാമറയെ വെട്ടിച്ച് പായാമെന്ന് കരുതണ്ട….! പിന്നാലെയെത്തി ദൃശ്യം പകര്‍ത്തും; രാപ്പകല്‍ വ്യത്യാസമില്ലാതെ വ്യക്തതയോടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കും; നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നൂതന മാര്‍ഗം തേടി പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: എഐ ക്യാമറയുടെ കണ്ണുവെട്ടിച്ച് പായുന്നവരെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ ഒപ്പാൻ നൂതന മാര്‍ഗം തേടുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്.
ഇതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. ക്യാമറെയ വെട്ടിച്ച് പായുന്നവരെയും രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും അടക്കം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരീക്ഷിക്കാനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് സ്റ്റണ്ട് അടക്കമുള്ളവയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ക്യാമറകള്‍ക്കാകും. രാപ്പകല്‍ വ്യത്യാസമില്ലാതെ വ്യക്തതയോടെ ദൃശ്യങ്ങള്‍ ഒപ്പി കണ്‍ട്രോള്‍ റൂമിന് കൈമാറും.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഒഴിവാക്കിയുള്ള യാത്ര, സീബ്രാ ക്രോസിംഗില്‍ വാഹനം നിര്‍ത്തുന്നത്. റെഡ് സിഗ്നലിലും വാഹനം പായിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങള്‍ ഡ്രോണിലെ അള്‍ട്രാ സൂം ക്യാമറ സസൂക്ഷ്മം നിരീക്ഷിക്കും.
നിയമലംഘനങ്ങള്‍ മുതല്‍ കുറ്റവാളികളെ വരെ പിടികൂടാനായി ഡ്രോണുകളുടെ വീക്ഷണ പരിധി വിനിയോഗിക്കാനാണ് സിറ്റി പൊലീസിന്റെ തീരുമാനം. ഡ്രോണ്‍ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായുള്ള ഡ്രോണിന്റെ പ്രവര്‍ത്തനം ഇതിനോടകം തന്നെ തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു അറിയിച്ചു.