play-sharp-fill
ഡൽഹി ഹോട്ടലിൽ തീപിടുത്തം; 17 മരണം,മരിച്ചവരിൽ ഒരാൾ മലയാളിയും

ഡൽഹി ഹോട്ടലിൽ തീപിടുത്തം; 17 മരണം,മരിച്ചവരിൽ ഒരാൾ മലയാളിയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ ചോറ്റാനിക്കര സ്വദേശിനിയടക്കം 17 പേർ മരിച്ചു. ചോറ്റാനിക്കര എരുവേലിക്ക് സമീപം കളപ്പുരക്കൽ, പഴങ്ങനാട്ട് ജയശ്രീ കണ്ണൻ ( 53) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ഡൽഹി കരോൾബാഗിലെ അർപിത് പാലസ് എന്ന ഹോട്ടലിന് തീ പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചേരാനെല്ലുരിൽനിന്നുള്ള നളിനിഅമ്മ, വിദ്യാസാഗർ എന്നിവർക്കാണ് പരിക്കേറ്റതെന്ന് സംശയിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കാനാണ് ജയശ്രീ അടക്കമുള്ള 13 അംഗ മലയാളി സംഘം ഡൽഹിയിൽ എത്തിയിരുന്നത്. സംഘത്തിലെ10 പേരും സുരക്ഷിതരാണ്.

ഹോട്ടലിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാം.

തീപിടുത്തമുണ്ടായ ഉടനെ 20 അഗ്നിയൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

അഞ്ച് നില കെട്ടിടത്തിലെ 48 മുറികളിൽ 40 മുറികളിലും താമസക്കാർ ഉണ്ടായിരുന്നു. തീ പടരുന്‌പോൾ താമസക്കാർ ഉറക്കമായിരുന്നു.