play-sharp-fill
‘സന്തോഷവും സമൃദ്ധിയും ഐക്യവും  ഉണ്ടാകട്ടെ’; ബലിപെരുന്നാൾ ആശംസകൾ  നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ലോകത്തിലെ വിവിധ മുസ്ലിം നേതാക്കള്‍ക്ക്   ആശംസകള്‍ അറിയിച്ച്  സന്ദേശമയച്ചു

‘സന്തോഷവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ’; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ലോകത്തിലെ വിവിധ മുസ്ലിം നേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് സന്ദേശമയച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തിൽ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ലോകത്തിലെ വിവിധ മുസ്ലീം നേതാക്കൾക്ക് ബലി പെരുന്നാൾ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി കത്തയച്ചു. ബക്രീദ് ത്യാഗത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതായും രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ഈദ് ആഘോഷിക്കുകയാണെന്നും മോദി കത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈദുൽ ഫിത്തർ വേളയിൽ രാജ്യത്തെ എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നുവെന്ന് പ്രസിഡന്റ് ദ്രൗപദി മുർമു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാർഥ സേവനത്തിന്റെയും പാത പിന്തുടരാൻ ബക്രീദ് നമ്മെ പ്രേരിപ്പിക്കുന്നു. സമൂഹത്തിൽ പരസ്പരം സാഹോദര്യവും സൗഹാർദവും വളർത്തുന്നതിനായി പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

ത്യാഗസ്മരണകളോടെ മുസ്ലിം സമൂഹം രാജ്യത്ത് ഇന്നു ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാൾ. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം. വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം സംസ്ഥാനത്ത് ഇന്ന് കൂടി പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags :