
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൈതോല പായയും, ബിരിയാണി ചെമ്പും പാർട്ടിയിൽ ചർച്ചയാകുമ്പോൾ സിപിഎമ്മിനെതിരെ സൈബർ ആക്രമണം ശക്തം.
ഉന്നതനായ ഒരു സിപിഎം നേതാവ് 2 കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിയെന്ന ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം ഉണ്ടാക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും പ്രതിപക്ഷ പാർട്ടികൾ വിമർശനത്തിന്റെ കൂരമ്പുകൾ തൊടുക്കുകയാണ്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ജി ശക്തിധരൻ, സംസ്ഥാന സർക്കാരിന്റെ അഴിമതികളെ കുറിച്ച് ഇതിനകം പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.
ഇപ്പോൾ ഇക്കാര്യത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ് ബുക്കിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.
അടിസ്ഥാന വർഗ്ഗത്തിന്റെ ഒപ്പം നിൽക്കുന്ന ..പാർട്ടി ചിഹ്നം കിട്ടാത്ത സ്വതന്ത്രൻമാർക്ക്..ഞങ്ങൾ യഥാർത്ഥ അടിസ്ഥാനവർഗ്ഗമാണെന്ന് വോട്ടർമാരെ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന രണ്ട് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ..കൈതോലപായയും..ബിരിയാണി ചെമ്പും..രക്തസാക്ഷികളെ..മാപ്പ്



