ഓപിയിൽ തിരക്കായതിനാൽ കാത്തിരിക്കാൻ പറഞ്ഞത് പ്രകോപിപ്പിച്ചു; വനിതാ നേഴ്സിനെയും, അസിസ്റ്റന്റിനെയും ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; മണിമല വെള്ളാവൂർ സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ
മണിമല : ആരോഗ്യ പ്രവർത്തകരുടെ നേരെ കയ്യേറ്റ ശ്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ പൂണിക്കാവ് ഭാഗത്ത് തെക്കേക്കര വീട്ടിൽ മനീഷ് റ്റി.സി (38) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വെള്ളാവൂർ പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ എത്തി വനിതാ നേഴ്സിനെയും, നേഴ്സിങ് അസിസ്റ്റന്റിനെയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. തന്റെ കുട്ടിയുമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ഇയാളോട് ഒ .പി യിൽ നല്ല തിരക്ക് ആയതിനാലും, ഒരു ഡോക്ടർ മാത്രമുള്ളതിനാലും അല്പം വെയ്റ്റ് ചെയ്യണമെന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ഇവിടെ നിന്നും മടങ്ങിയ ഇയാൾ ഉച്ചയോടു കൂടി വീണ്ടും തിരികെയെത്തി വനിതാ നേഴ്സിനെയും, അസിസ്റ്റന്റിനെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതാ ജീവനക്കാരുടെ ഫോട്ടോയും, വീഡിയോയും ഇയാൾ തന്റെ ഫോണിൽ പകർത്തുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു ഇ.ഡി, എസ്.ഐ വിജയകുമാർ, സി.പി.ഓ മാരായ ജിമ്മി, സാജു പി.മാത്യു, അജീവുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.