Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ചലച്ചിത്ര, സീരിയൽ നടൻ ടി.എസ്. രാജു അന്തരിച്ചു വാർത്തയിൽ വിശദീകരണവുമായി നടനും നിർമാതാവുമായ ദിനേശ് പണിക്കർ. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ഭാരവാഹി കിഷോർ സത്യ അദ്ദേഹവുമായി സംസാരിച്ചെന്നും അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്നും ദിനേശ് പണിക്കർ അറിയിച്ചു.

ചലച്ചിത്ര നടൻ ഉൾപ്പെടെ അനുശോചനം അർപ്പിച്ച് പോസ്റ്റ് ചെയ്തിരുന്നു. അക്കാര്യം വ്യാജമാണെന്ന് ദിനേശ് പണിക്കർ അറിയിച്ചു.
ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ തന്നെ അദ്ദേഹം മരിച്ചതായി മാധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നു.മലയാളത്തിലെ സിനിമാ, സീരിയലുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി എസ് രാജു. ജോക്കർ എന്ന ചിത്രത്തിലെ ഗോവിന്ദൻ എന്ന വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.