സ്വന്തം ലേഖിക
തിരുവനന്തപുരം: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ വാങ്ങാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന് ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ‘ദി കേരള സ്റ്റോറി’ ബോക്സോഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിന് നേരത്തെ ഒ.ടി.ടി കരാര്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സംവിധായകൻ തള്ളിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫര്‍ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു.
പ്രധാന ഒ.ടി.ടി പ്ലാറ്റഫോമില്‍ നിന്നുള്ള ഓഫറിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. സിനിമ ലോകം ഒത്തുചേര്‍ന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്തോ സെൻ കൂട്ടിച്ചേര്‍ത്തു.