
സ്വന്തം ലേഖിക
ചെന്നൈ: അരിക്കൊമ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്.
ആന തീറ്റയെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. അപ്പര്‍ കോതയാര്‍ മേഖലയിലാണ് ആന ഇപ്പോഴുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന ആരോഗ്യവാനാണെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും വനംവകുപ്പ് ട്വീറ്റില്‍ വ്യക്തമാക്കി. അരിക്കൊമ്പന്റെ അടുത്തുള്ള മറ്റ് ആ നകളുടെ കൂട്ടത്തിന്റെ ചിത്രവും വനംവകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പുതിയ സാഹചര്യവുമായി ആന പൂര്‍ണമായി ഇണങ്ങിയെന്നും വനംവകുപ്പ് വിശദമാക്കി.
അരിക്കൊന്നുൻ ആരോഗ്യവാനാണെന്ന് നേരത്തെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിരുന്നു.
ആന അവശനെന്ന പ്രചാരണം തെറ്റാണെന്നും ജൂണ്‍ 10നെടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.