കോട്ടയം ചന്തകവലയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അപകടം കാർ അശ്രദ്ധമായി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ചന്തകവലയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

ചന്തകവല ഷേണായി കടയുടെ മുൻപിൽ വെച്ച് വൈകീട്ട് 6.30 ഓടുകൂടിയായിരുന്നു
അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനറാ ബാങ്കിൻ്റെ
സമ്മേളനം കഴിഞ്ഞു ആളുകളുമായി മുങ്ങിയ ടൂറിസ്റ്റ് ബസിനെ കാർ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.

ഇടയിൽ കാറിൻ്റെ മുൻഭാഗത്തെ ലൈറ്റ് തകർന്നു. ആളാപായമൊന്നുമില്ല.

ബസ് ഹോണടിച്ചു വന്നിട്ടും കാറുകരൻ ശ്രദ്ധിക്കാതെ ഇടത് സൈഡിൽ നിന്നും റൈറ്റിലേക്ക് തിരിയുകയും ബസ് വന്നിടിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു