video
play-sharp-fill
കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയു പ്രവർത്തകരും തമ്മിലുള്ള തർക്കം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനമേറ്റത് തിരുവാർപ്പ് മാത്യഭൂമി ലേഖകൻ എസ് ഡി റാമിന്

സ്വന്തം ലേഖിക

കോട്ടയം: തിരുവാർപ്പിൽ മാധ്യമപ്രവർത്തകനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു.

തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയു പ്രവർത്തകരും തമ്മിലുള്ള തർക്കം റിപ്പോർട്ട് ചെയ്യാൻ എത്തിയ തിരുവാർപ്പ് മാത്യഭൂമി ലേഖകൻ എസ്ഡി റാമിനെയാണ് സി പി എം പ്രവർത്തകർ മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തിരുവാർപ്പ് പ്രശ്നം റിപ്പോർട്ട് ചെയ്യുമോടാ’ എന്ന് ചോദിച്ചാണ് മർദ്ദനമെന്നാണ് വിവരം. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മർദ്ദനമേറ്റിരുന്നെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞു.

മർദ്ദനത്തെത്തുടർന്ന് റാമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു