play-sharp-fill
തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചില്‍; സഞ്ചാരികളായ അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷിക്കാന്‍ ശ്രമം തുടരുന്നു

തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചില്‍; സഞ്ചാരികളായ അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷിക്കാന്‍ ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചില്‍. സഞ്ചാരികളായ അഞ്ചുപേര്‍ കുടുങ്ങി. പാറയുടെ മുകളില്‍ കയറിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. അഗ്നിരക്ഷാസേനയും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത്. രണ്ടുദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു.


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) നാളെ രാത്രി 11.30 വരെ 2.2 മുതല്‍ 2.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.