
സ്വന്തം ലേഖകൻ
കൊച്ചി: തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ ബസ് സ്റ്റാന്റിലും റെയിൽ വേ സ്റ്റേഷനുകളിലും കഴിഞ്ഞു. വ്യാജസർട്ടിഫിക്കറ്റ് കേസിൽ ഒളിത്താവളങ്ങൾ വെളിപ്പെടുത്താതെ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ മൊഴി. എന്നാൽ നിഖിലിന്റെ മൊഴിഅന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല.
വിദേശത്തുള്ള രണ്ടാംപ്രതി മുൻ എസ്.എഫ്.ഐ നേതാവ് അബിൻ രാജിനായി ഇന്റർപോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് ഇറക്കും.പൊലീസ് കസ്റ്റഡിയിൽ വിട്ടനിഖിൽ തോമസുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒളിവിൽ പോകുന്നതിന് മുമ്പ് മൊബൈൽ ഫോൺ കായംകുളം കരിപ്പുഴ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് നിഖിൽ പൊലീസിന് നൽകിയ മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെയും കേരള കലിംഗ സർവകലാശാലകളിലും സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയ എറണാകുളത്തെ ഒറിയോൺ എന്ന സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തുന്നതിന് രണ്ടാം പ്രതിയായ അബിൻ രാജിൻ്റെ അമ്മയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നും നിഖിൽ സമ്മതിച്ചിട്ടുണ്ട്. . ചൊവ്വാഴ്ച നിഖിലിൻ്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.




