വിവാഹ മോചനത്തിന് ശേഷം ധനുഷുമായി ബന്ധമെന്ന് ആരോപണം; മാസങ്ങളോളം വീട്ടിൽ വരാതെയായി ; മകളുടെ സങ്കടം കേട്ട് രജനികാന്ത് ഇടപെട്ടു; അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തത് ആര്?
സ്വന്തം ലേഖകൻ
നീലത്താമര എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചതാണ് അമല പോള്‍. പതിവ് മലയാളം നായികമാരെ പോലെ തന്നെ പിന്നീട് അമലയും അന്യഭാഷാ ചിത്രങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനായി പോയി.
തമിഴിലെ തുടക്കം അത്ര നല്ലതായിരുന്നില്ല എങ്കിലും പിന്നീട് തന്റേതായ സ്ഥാനം അമല നേടിയെടുത്തു. അമലയുടെ കണ്ണും അഭിനയവും തന്നെയായിരുന്നു ആകര്‍ഷണം. അമലയുടെ കരിയര്‍ തകര്‍ന്നതിനെ കുറിച്ച് ചെയ്യാര്‍ ബാലു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് ആണ് സംവിധായകന്‍ എ എല്‍ വിജയ് യുമായി പ്രണയത്തിലാവുന്നത്. രണ്ട് മതം, സിനിമയില്‍ തന്നെയുള്ള ആള്‍- എന്നീ കാരണങ്ങളാല്‍ രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ യോജിപ്പ് ഉണ്ടായിരുന്നില്ല.
എന്നാല്‍ വിജയും അമല പോളും എടുത്ത തീരുമാനത്തില്‍ ഉറച്ചു നിന്നു.അ വസാനം ഹിന്ദു മത വിശ്വാസ പ്രകാരവും ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരവും വിവാഹം നടന്നു.
വിവാഹ ശേഷവും അമല അഭിനയത്തില്‍ തുടര്‍ന്നു. വിജയ് യുടേത് ഒരു കൂട്ടുകുടുംബമാണ്. അമല പോള്‍ ഷൂട്ടിങിന് പോകുന്നതും പാതിരാത്രി കയറി വരുന്നതും ഒന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു പരിധിവരെ വിജയ് എല്ലാം ബാലന്‍സ് ചെയ്യാനായി ശ്രമിച്ചു.
എന്നാല്‍ ഒരു ഘട്ടം എത്തിയപ്പോള്‍ ഒരുമിച്ച് പോകാന്‍ കഴിയില്ല എന്ന അവസ്ഥയായി. ചെറിയ ചില അസ്വരസ്യങ്ങള്‍ വന്നപ്പോഴേക്കും, അവസരം കാത്തിരുന്നത് പോലെ അമലയുടെ അമ്മ വന്ന് മകളെയും കൂട്ടി കേരളത്തിലേക്ക് തിരിച്ചുവന്നുവത്രെ.
അതിന് ശേഷ ധനുഷുമായി ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകള്‍ വന്നു. ആ സമയം ധനുഷിനൊപ്പം അമല വിഐപി എന്ന ചിത്രം ചെയ്യുന്ന സമയം ആയിരുന്നു. ധനുഷിനൊപ്പം അഭിനയിക്കുന്ന ഏതൊരു നടിയും ഗോസിപ്പില്‍ വരുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ അമലയെ കുറിച്ചും വന്നു.
ഒരു ഘട്ടം എത്തിയപ്പോള്‍ ആ ഗോസിപ്പ് നിയന്ത്രണം ഇല്ലാതെ പ്രചരിച്ചു. ധനുഷ് മാസങ്ങളോളം വീട്ടിലെത്തുന്നില്ല എന്നും, മകളുടെ സങ്കടം കേട്ട് രജനികാന്ത് അമല പോള്‍ താമസിയ്ക്കുന്ന വീട്ടില്‍ പോയി സംസാരിച്ചു എന്നൊക്കെ ഗോസിപ്പുകള്‍ വന്നു.
രജനികാന്ത് അമലയെ പോയി കണ്ട് മരുമകനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്ന് പറഞ്ഞത് വന്‍ വിവാദമായിരുന്നു. സ്വന്തം മരുമകനെ അടക്കി നിര്‍ത്തുന്നതിന് പകരം എന്തിനാണ് മറ്റ് നടിമാരെ തിരുത്താന്‍ പോകുന്നത് എന്ന് ചോദിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ ആ ഗോസിപ്പുകള്‍ എല്ലാം അമലയുടെ കരിയറിനെ വളരെ മോശമായി ബാധിച്ചു. തമിഴില്‍ സിനിമകള്‍ കിട്ടാതെയായി. അവസരങ്ങള്‍ വിളിച്ച് ചോദിച്ചിട്ടും നല്‍കിയില്ല. ചില സിനിമകളില്‍ കരാറ് ചെയ്തുവെങ്കിലും പിന്നീട് അവസാന നിമിഷം തഴയപ്പെട്ടു.
അത് ശേഷം യോഗ, യാത്ര, പുസ്തകം എന്നൊക്കെ പറഞ്ഞ് ഇന്റസ്ട്രിയില്‍ നിന്ന് മാറി നിന്നു. കന്നടയില്‍ സിനിമകള്‍ ചെയ്യാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതും ക്ലിക്ക് ആയില്ല എന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്.