
സ്വന്തം ലേഖിക
കാസര്‍കോട്: കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസില്‍ കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും.
വിദ്യയോട് ഇന്ന് നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ രേഖ നല്‍കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്റെ അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ സമര്‍പ്പിച്ചിരുന്നത്.
വിദ്യ ഏത് സമയത്ത് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകുമെന്നതില്‍ വ്യക്തത ഇല്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നീട്ടി വയ്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ അസൗകര്യമുണ്ടെന്ന് വിദ്യ ഇതുവരെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.




