video
play-sharp-fill
കേരളത്തിൽ ട്രോളിംഗ് നിരോധനം തുടരുന്നു ; കടലിലും ഹാർബറിലും മിന്നൽ പരിശോധന നടത്തി അധികൃതർ

കേരളത്തിൽ ട്രോളിംഗ് നിരോധനം തുടരുന്നു ; കടലിലും ഹാർബറിലും മിന്നൽ പരിശോധന നടത്തി അധികൃതർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിൽ മിന്നൽ പരിശോധന നടത്തി അധികൃതർ. ട്രോളിംഗ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൃശ്ശൂർ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. കളക്ടർക്കൊപ്പം ഫിഷറീസ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.

മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളുടെ രേഖകൾ പരിശോധിക്കുകയും, നിരോധിത വലകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തി. കടലിലും ഹാർബറിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടലിൽ പ്രത്യേക പട്രോളിംഗ് നടത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. തുടർന്ന് കൃഷ്ണ തേജ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതാണ്.