സ്കൂള്‍, കോളജ് സിലബസില്‍ സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം; ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ‌സ്കൂളിലും കോളജിലും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.

ഇന്റര്‍നെറ്റിന് മുൻപില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വഴികാട്ടിയാകാൻ ഒരു മാര്‍ഗനിര്‍ദേശങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം എന്ന് കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമെങ്കില്‍ പഠനത്തിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ നിര്‍ദേശിച്ചു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

15കാരിയുടെ ഏഴുമാസമായ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി തേടി നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. കോടതി അനുമതിയോടെ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്‌ കൈമാറിയിരുന്നു.