video
play-sharp-fill

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം; ജൂൺ 26 ന് വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കോട്ടയം ജില്ലാ പോലീസ്; കലാലയ ലഹരി മുക്ത പദ്ധതി SAN-2023 ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം; ജൂൺ 26 ന് വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കോട്ടയം ജില്ലാ പോലീസ്; കലാലയ ലഹരി മുക്ത പദ്ധതി SAN-2023 ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖിക

കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ജില്ലാ പോലീസിന്റെയും ചങ്ങനാശ്ശേരി അതിരൂപത സ്കൂൾ മാനേജ്മെന്റിന്റെയും,ആത്മതാകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനാചരണവും കലാലയ ലഹരി മുക്ത പദ്ധതി SAN-2023 (Students Against Narcotics) ന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിൽ വച്ച് രാവിലെ 11 മണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങില്‍ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.

ജില്ലയിലെ എല്ലാ ഡി.വൈ.എസ്പി മാരുടെയും, എസ്.എച്ച്.ഓ മാരുടെയും നേതൃത്വത്തിൽ മുൻസിപ്പാലിറ്റി/പഞ്ചായത്ത് അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ജില്ലയിലെ എല്ലാ സ്കൂൾ കോളേജുകളിലും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ജില്ലയിലെ സ്റ്റേഷനുകളിൽ വിവിധ കേസ്സുകളിൽ പിടിച്ചെടുത്ത 20.553 കിലോഗ്രാം കഞ്ചാവ് കോട്ടയം ജില്ലാ പോലീസ് മേധാവി ജില്ലാ ഹെഡ് ക്വാർട്ടറിൽ വച്ച് കത്തിച്ച് നശിപ്പിക്കുന്നതുമായിരിക്കും.