play-sharp-fill
ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കേറ്റം; യുവാവിനെ കുത്തി കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ; പിടിയിലായത് തലനാട്‌ സ്വദേശി

ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കേറ്റം; യുവാവിനെ കുത്തി കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ; പിടിയിലായത് തലനാട്‌ സ്വദേശി

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ മധ്യവയസ്കൻ പോലീസിന്റെ പിടിയിൽ.

തലനാട്‌ ഞണ്ടുകല്ല് ഭാഗത്ത്‌ മുതുകാട്ടിൽ വീട്ടിൽ ജോസ് സെബാസ്റ്റ്യൻ (ആട് ജോസ് 51) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ തന്റെ സഹോദരി പുത്രനായ ലിജോ ജോസ് (31)നെയാണ് കുത്തി കൊലപ്പെടുത്തിയത്. ഈരാറ്റുപേട്ട തലപ്പലം കളത്തുകടവ്-വെട്ടിപ്പറമ്പ് റോഡ് ഭാഗത്ത് വെച്ചാണ് ഇയാള്‍ ലിജോ ജോസിനെ കുത്തിയത്.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച തന്റെ മകനെയും ഇയാൾ ആക്രമിക്കുകയായിരുന്നു.

ജോസ് മുൻപ് ആലപ്പുഴ ജില്ലയിലെ മുക്കുപണ്ടം കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിന്നും മൂന്ന് ദിവസം മുൻപാണ് ജയിലിൽ മോചിതനായത്. കൂടാതെ ഇയാൾ ഈരാറ്റുപേട്ട സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്. ജോസ് സെബാസ്റ്റ്യനും, ലിജോ ജോസും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള പോലീസ് ആണ് ജോസിനെ പിടികൂടിയത് .ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.