play-sharp-fill
വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച്‌ വിദ്യ…!  കേസായപ്പോള്‍ അട്ടപ്പാടി ചുരത്തില്‍വച്ച്‌ കീറിക്കളഞ്ഞെന്നും മൊഴി

വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച്‌ വിദ്യ…! കേസായപ്പോള്‍ അട്ടപ്പാടി ചുരത്തില്‍വച്ച്‌ കീറിക്കളഞ്ഞെന്നും മൊഴി

സ്വന്തം ലേഖിക

പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച്‌ മുൻ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യ.

വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച്‌ വിദ്യ കീറിക്കളഞ്ഞത് നശിപ്പിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, മഹാരാജാസ് കോളേജിലെ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നല്‍കിയതായി പ്രോസിക്യൂഷൻ മണ്ണാര്‍ക്കാട് കോടതിയെ അറിയിച്ചു.

അതേസമയം, വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പൊലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാൻ നിര്‍ദേശിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് താൻ തന്നെയെന്ന വിദ്യയുടെ കുറ്റസമ്മത മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ തുടക്കത്തിലേ എതിര്‍ത്തത്. വ്യാജരേഖയുടെ അസ്സല്‍ പകര്‍പ്പ് അവര്‍ നശിപ്പിച്ചതായാണ് പറയുന്നത്. ഈ മൊഴിയുടെ ആധികാരികത പരിശോധിക്കണം.