‘നിഖിലും വിദ്യയും എസ്‌എഫ്‌ഐ നേതാക്കള്‍ അല്ല’; വ്യാജ രേഖ കേസിലെ പ്രതികളെ തള്ളി ഇ പി ജയരാജന്‍
സ്വന്തം ലേഖിക
കൊച്ചി: വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്‌എഫ്‌ഐ നേതാക്കളല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ.
പഠിക്കുന്ന കാലത്ത് ഇവര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആയിരിക്കാം. കുറ്റം കണ്ടപ്പോള്‍ അവര്‍ക്കെതിരെ നടപടി എടുത്തു. എസ്‌എഫ്‌ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാള്‍ തെറ്റ് ചെയ്തെന്ന് കരുതി സംഘടന മുഴുവൻ തെറ്റുകാരവില്ല. വിദ്യാര്‍ത്ഥി നേതാക്കള്‍ കാര്യങ്ങള്‍ പഠിച്ചു പ്രതികരിക്കണമെന്നും ആരെങ്കിലും ചോദിച്ചാല്‍ ഉടൻ മറുപടി പറയുകയല്ല വേണ്ടതെന്നും ഇ പി ജയരാജൻ നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ ആര്‍ഷോക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരൻ രാജി വെക്കണോ എന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. ശരിയായ തീരുമാനം എടുത്തില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തകര്‍ച്ചയാവുമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.
സുധാകരനെതിരെയുള്ളത് ഗുരുതര ആരോപണമാണ്. ആരോപണം ഉന്നയിച്ചത് സര്‍ക്കാരോ പൊലീസോ അല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുമെന്നും ഉയര്‍ന്ന നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസിന് കഴിയാതെ വന്നിരിക്കുന്നുവെന്നും ഇ പി ജയരാജൻ വിമര്‍ശിച്ചു. ധാര്‍മികമായി നിലപാട് സ്വീകരിക്കാൻ സുധാകരൻ ബാധ്യസ്ഥനാണെന്നും തനിക്കെതിരെ ആരോപണം വന്നപ്പോള്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചിരുന്നുവെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.