
സ്വന്തം ലേഖിക
കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കെഎസ്‌ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ 20ഓളം പേര്‍ക്ക് പരിക്ക്.
പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ശരണ്‍ (30) മരിച്ചു.
കെഎസ്‌ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്‌ആര്‍ടിസിയിലെ യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി ബാലൻ പിള്ള (52) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്നറുമായാണ് കെഎസ്‌ആര്‍ടിസി ബസ് കൂട്ടിയിടിച്ചത്.