video
play-sharp-fill

ലഹരിയാരോപണം നേരിടുന്നവര്‍ക്ക് അംഗത്വം; ഒരു വിഭാഗത്തിന് വിയോജിപ്പ്; അമ്മ യോഗം ഇന്ന്

Spread the love

സ്വന്തം ലേഖിക

കൊച്ചി: വാര്‍ഷിക ജനറല്‍ ബോഡിയ്ക്ക് മുന്നോടിയായുളള താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയില്‍ ചേരും.

നിര്‍മാതാക്കള്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയില്‍ അംഗത്വമെടുക്കാൻ അപേക്ഷ നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉള്‍പ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് തീരുമാനിക്കും.

തുടര്‍ന്ന് അന്തിമ അംഗീകാരത്തിനായി വാര്‍ഷിക ജനറല്‍ ബോഡിയുടെ മുന്നില്‍വയ്ക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങള്‍ക്ക് വിയോജിപ്പുണ്ട്.