’18 വയസ്സായാല്‍ ഒന്നിച്ചു ജീവിക്കാനാണ് താല്‍പര്യം’; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ അധ്യാപിക പൊലീസിനോട്….
സ്വന്തം ലേഖിക
തിരുവനന്തപുരം: ഒരുമിച്ച് ജീവിക്കാനാണ് 17 കാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ട്യൂഷൻ അധ്യാപിക പൊലീസിനോട് പറഞ്ഞു.
അധ്യാപികയെ പോക്സോ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഒത്താശ ചെയ്ത ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയായ 24 കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്ന 17കാരിയേയാണ് ഇവര്‍ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് 18 വയസ്സായാല്‍ ഒന്നിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തല്‍ക്കാലം രക്ഷിതാക്കള്‍ക്കൊപ്പം പോകാൻ പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം മടങ്ങി.
കുട്ടിയുടെ മുൻ ട്യൂഷൻ ടീച്ചറാണ് പിടിയിലായ യുവതി. യുവതിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്ബ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുമ്ബാണ് പെണ്‍കുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്.
രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്‍റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസ്സുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.