ഈരാറ്റുപേട്ട സെൻട്രൽ ലയൺസ്‌ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി; പ്രസിഡൻ്റായി സതീഷ് ജോർജും സെക്രട്ടറിയായി ജാൻസ് വയലിക്കുന്നേലും സ്ഥാനമേറ്റു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഈരാറ്റുപേട്ട സെൻട്രൽ ലയൺസ്‌ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി.

വെയിൽകാണാ പാറയിലുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് സ്ഥാനാരോഹണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസ്ട്രിക്ട് ഗവർണർ MJF Ln. ഡോ.സണ്ണി വി സക്കറിയ സ്ഥാനാരോഹണം നിർവഹിച്ചു. പ്രസിഡന്റ് സതീഷ് ജോർജ്(സുഭിക്ഷം), സെക്രട്ടറി ജാൻസ് വയലിക്കുന്നേൽ, അഡ്മിനിസ്ട്രേറ്റർ അലക്സ് മാത്യു, ട്രഷറർ Lt. Col. വി ടി ജോയി എന്നിവർ സ്ഥാനമേറ്റു.

ലയൺസ് ക്ലബ് റീജിയൻ ചെയർമാൻ Ln. മജു മാത്യു പുളിക്കൽ, സോണൽ ചെയർമാൻ Ln. മാത്യു കോക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു.