
സ്വന്തം ലേഖകൻ
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ട് വർഷം വെറും തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭ ഭവനിൽ അഖിലിനെ(27)യാണ് ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. പിഴതുക അതിജീവിതക്ക് നൽകണം. തുക ഒടുക്കിയില്ലെങ്കിൽ എട്ട് മാസം തടവ് കൂടി അനുഭവിക്കണം. കെ.എസ്.ആർ.ടി.സി.യിലെ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന അഖിലിനെ കേസിൽ പ്രതിയായതോടെ കോർപ്പറേഷൻ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായിട്ടും ക്രൂരമായി അഖിൽ മർദിച്ചു. ആഹാരവും വെള്ളവും നല്‍കാതെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. മലയിൻകീഴ് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി. ആർ. പ്രമോദ് ഹാജരായി.