
സ്വന്തം ലേഖകൻ
പീച്ചി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കൽ വിഷ്ണു, മരയ്ക്കൽ പടിഞ്ഞാറയിൽ പ്രജോദ് എന്നിവരാണ് അറസ്റ്റിലായത്. പീച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിജിത്തും ഭാര്യയും ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വിഷ്ണു, പ്രജോദ്, ധനീഷ് എന്നിവരെത്തി അഭിജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെച്ചൊല്ലി തർക്കിക്കുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ ദമ്പതികളെ പട്ടിക്കാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെ വെച്ച് വീണ്ടും മർദ്ദിച്ചു. സംഭവമറിഞ്ഞെത്തിയ പീച്ചി പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ധനീഷ് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. പീച്ചി സ്റ്റേഷൻ ഓഫീസർ ബിപിൻ. പി. നായരും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.