മൂന്നാറില്‍ കടയില്‍ കയറി വാക്കത്തി വീശി; ജീവനക്കാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ വനിതാ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂന്നാര്‍: മൂന്നാറില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ കടയില്‍ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം.

മാട്ടുപ്പെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ സ്റ്റോറിലാണ് സംഭവം.
കടലാര്‍ സ്വദേശിയായ പ്രതിയെ വനിത ജീവക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയോടെയാണ് കടലാര്‍ സ്വദേശിയായ മണികണ്ഠനെന്ന യുവാവ് വാക്കത്തിയുമായെത്തി വിൻസ് മെഡിക്കല്‍ സ്റ്റോറിലെ അജിത്തെന്ന ജീവക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കടയുടെ അകത്ത് പ്രവേശിച്ച യുവാവ് രണ്ട് വട്ടം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു.

തുടര്‍ന്ന് പ്രതിയെ വനിതാ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരൻ അജിത്തുമായി മണികണ്ഠൻ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് യുവാവ് കടയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.