video
play-sharp-fill

ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു ; കാഞ്ചിയാർ അനുമോൾ വധക്കേസ്; അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു ; കാഞ്ചിയാർ അനുമോൾ വധക്കേസ്; അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: കാഞ്ചിയാറ്റിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. 2023 മാർച്ച് 19-നാണ് കാഞ്ചിയാറിലെ സ്കൂൾ അധ്യാപികയായിരുന്ന വത്സമ്മ എന്ന അനുമോളെ കാണാതായത്. സംഭവത്തിൽ കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ഈ കേസ് കൊലപാതകം ആണെന്ന് തെളിഞ്ഞു. അനുമോളുടെ ഭർത്താവായ വിജേഷാണ് പ്രതി എന്ന് കണ്ടെത്തി.

വിജേഷിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് 80 ദിവസത്തിനുള്ളിൽ തന്നെ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ സ്കൂളിലെത്തിയില്ല. അതിനിടെ ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും ഫിലോമിന കിടപ്പുമുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വിജേഷ് തന്ത്രപൂർവം തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുമോളുടെ മാതാപിതാക്കൾക്കൊപ്പം വിജേഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

അതിനുശേഷം ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ അനുമോളുടെ ഫോണിലേക്ക് മാതാപിതാക്കളും സഹോദരനും വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ മാതാപിതാക്കൾ ചൊവ്വാഴ്ച സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചശേഷം വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി.

വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടത്. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.