‘ഒളിവില്‍ പോകുന്നത് തെറ്റല്ല….! എല്ലാ പാര്‍ട്ടിക്കാരും പോയിട്ടുണ്ട്’; വിദ്യയെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിയ്ക്കില്ല; വിദ്യയുടെ അറസ്റ്റുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി
സ്വന്തം ലേഖിക
കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ കെ വിദ്യയെ ഒളിവില്‍ കഴിയാൻ സഹായിച്ചത് പാര്‍ട്ടിയല്ലെന്ന് സി പി എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞഹമ്മദ്.
പാര്‍ട്ടിയ്ക്ക് വിദ്യയുടെ അറസ്റ്റുമായി യാതൊരു ബന്ധമില്ലെന്നും കുഞ്ഞഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വിദ്യയെ ഒളിവില്‍ കഴിയാൻ സഹായിച്ചതുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ല. പൊലീസാണ് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. വിദ്യയെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിയ്ക്കില്ല. ഇതില്‍ എവിടെയാണ് ഒളിച്ചത്, ആരാണ് ഒളിപ്പിച്ചത് എന്നുള്ളത് പൊലീസ് പറയട്ടെ.
അനാവശ്യ കാര്യങ്ങളില്‍ പാര്‍ട്ടിയ്ക്ക് ഇടപെടേണ്ട കാര്യമില്ല. ഒളിവില്‍ പോകുകയെന്നത് പുതിയ സംഭവമല്ല. എല്ലാ പാര്‍ട്ടിക്കാരും ഇത്തരത്തില്‍ മാറി നിന്നിട്ടുണ്ട്.
മാറിനിന്ന് നിന്ന് മുൻകൂര്‍ ജാമ്യം കൊടുത്തിട്ടുണ്ട്. പൗരന്റെ അവകാശമാണത്. ഒളിവില്‍ കഴിയുക എന്നത് തെറ്റായ കാര്യമല്ല. പല ആളുകളും ഒളിവില്‍ പോയിട്ടുണ്ട്’-കുഞ്ഞഹമ്മദ് പറഞ്ഞു.