പത്തനംതിട്ടയിൽ പതിനേഴുകാരന് നേരെ ഓടുന്ന ബസ്സിൽ ലൈംഗിക അതിക്രമം; പോക്സോ നിയമപ്രകാരം കേസെടുത്തു; ഓടി രക്ഷപെട്ട പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പതിനേഴുകാരന് നേരെ ഓടുന്ന ബസ്സിൽ ലൈംഗിക അതിക്രമമെന്ന് പരാതി. ഇന്നലെ രാവിലെ പത്തനംതിട്ടയിൽ സംഭവം.

കൊടുമൺ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സ്വകാര്യ ബസ്സിലെ പിൻസീറ്റ് യാത്രക്കാരനായിരുന്ന കുട്ടിക്കെതിരെയാണ് അക്രമമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോടു നിന്നാണ് മറ്റൊരു ലൈംഗികാതിക്രമ വാർത്ത വരുന്നത്. കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈം​ഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ 16കാരനാണ് ദുരനുഭവമുണ്ടായത്.

സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പുലര്‍ച്ചെ സുഹൃത്തുക്കളുമായി കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ തലവനായ നൈനൂക്ക് ശ്രമിച്ചു.

തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആളുകൾ കൂടിയതോടെ ഇയാൾ മുങ്ങി. പരാതിയെ തുടർന്ന് നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.