വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ്; കെ.എസ്.യു നേതാവിനെതിരെ പോലീസ് അന്വേഷണം തുടങ്ങി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന നേതാവിനെതിരെയുള്ള പരാതിയില്‍ അന്വേഷണം തുടങ്ങി.

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീല്‍ ജോലി നേടിയെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ എസ്.ഡി കോളജില്‍ 2014-16 കാലയളവില്‍ ബി കോം പഠനം പൂര്‍ത്തിയാക്കിയെന്നാണ് സര്‍ട്ടിഫിക്കറ്റില്‍. കേരള സര്‍വകലാശാലയുടെ പരാതിയിലാണ് പോലീസ് അന്വേഷണം.

സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്ട്രേഷൻ നമ്പര്‍ എന്നിവ വ്യാജമെന്ന് കാട്ടിയാണ് സര്‍വകലാശാല ഡിജിപിക്ക് പരാതി നല്കിയത്.

പരാതിക്ക് പിന്നാലെ അന്വേഷണം തുടങ്ങിയ പോലീസ് മൊബൈല്‍ ഫോണ്‍ ഹാജരാക്കാൻ അൻസിലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് അൻസില്‍ പറഞ്ഞു. അൻസിലിനെതിരെയുള്ള ആരോപണത്തില്‍ കഴമ്ബില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.