
തൊഴിൽ നൽകുന്ന പ്രസ്ഥാനങ്ങളെ തകർക്കുകയെന്ന സിഐടിയു രാഷ്ട്രീയം ശക്തമായി എതിർക്കപ്പെടണം; ബസുടമയ്ക്ക് നീതിയ്ക്കായി പ്രതിഷേധിക്കേണ്ടി വരുന്നത് അപലപനീയം : ലിജിൻ ലാൽ
സ്വന്തം ലേഖകൻ
കോട്ടയം : തൊഴിൽ നൽകുന്ന പ്രസ്ഥാനങ്ങളെ തകർക്കുക എന്ന സിഐടിയു രാഷ്ട്രീയം ശക്തമായി എതിർക്കപ്പെടണമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ.
കൂലി വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്
സിഐടിയു തൊഴിലാളികൾ സ്വകാര്യ ബസിനു മുന്നിൽ കൊടികുത്തിയതിനെ തുടർന്ന് ഉടമ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയ സംഭവത്തിലാണ് പ്രതികരണം. കോട്ടയം-തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനാവശ്യ ആവിശ്യങ്ങൾ ഉന്നയിച് തൊഴിലാളികൾ പോലും അല്ലാത്ത സിഐടിയു നേതാക്കൾ കാണിക്കുന്ന ഇതുപോലുള്ള സമരങ്ങളിലൂടെ കേരളത്തിലെ തൊഴിൽ സംരംഭങ്ങൾ തകരുകയാണെന്നും പ്രസ്താവനയിലൂടെ ലിജിൻ ലാൽ
പറഞ്ഞു.
Third Eye News Live
0
Tags :