
എസ്എഫ്ഐയെ കടിഞ്ഞാണിടാന്‍ സിപിഎം; ശക്തമായ നടപടിയ്ക്ക് സാധ്യത; പ്രാദേശിക കാര്യങ്ങങ്ങളില്‍ പാര്‍ട്ടി ഇടപെടല്‍ നടത്തണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്
സ്വന്തം ലേഖിക
തിരുവനന്തപുരം: എസ് എഫ് ഐ അടിക്കടിയുണ്ടാക്കുന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തില്‍ സംഘടനയില്‍ ശക്തമായി ഇടപെടാൻ നടത്താൻ സി പി എം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. എസ് എഫ് ഐയില്‍ അഴിച്ചുപണിയ്ക്കും സാദ്ധ്യയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എഫ് ഐയില്‍ പ്രാദേശിക തലത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പാര്‍ട്ടി യഥാസമയം ഇടപെടല്‍ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശം. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തണമെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് പിന്തുണ നല്‍ക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലെയും വിദ്യാര്‍ത്ഥി സംഘടനാ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവര്‍ത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണമെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.