സ്വന്തം ലേഖകൻ
കോട്ടയം : വന്ദന കൊലക്കേസിനെ തുടർന്ന് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകൾ പാഴ് വാക്കായെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ.
ഡോക്ടർമാർക്ക് നേരെയുള്ല അതിക്രമങ്ങൾ തുടർച്ചയാകുകയാണ്. ഡോക്ടർമാർക്ക് മതിയായ സുരക്ഷ, ഡോക്ടർമാരെ സഹായിക്കാൻ ജീവനക്കാർ, രോഗിയുടെ കൂടെ ബന്ധുക്കൾ അല്ലെങ്കിൽ സഹായി ഉണ്ടാകണം എന്നീവ തീരുമാനമായെങ്കിലും നടപ്പായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ല. രാത്രി കാലങ്ങളിൽ ഒറ്റയ്ക്കാണ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതെന്നും ഇവർ പറയുന്നു.