play-sharp-fill
പ്രതിരോധ പ്രവര്‍ത്തനം പാളി…..! പനിച്ചു വിറച്ച്‌ കേരളം; ഒരാഴ്‌ചയ്‌ക്കിടെ ആരോഗ്യമന്ത്രിയുടെ ജില്ലയിൽ മാത്രം മരിച്ചത് പിഞ്ചുകുഞ്ഞടക്കം നാല് പേര്‍

പ്രതിരോധ പ്രവര്‍ത്തനം പാളി…..! പനിച്ചു വിറച്ച്‌ കേരളം; ഒരാഴ്‌ചയ്‌ക്കിടെ ആരോഗ്യമന്ത്രിയുടെ ജില്ലയിൽ മാത്രം മരിച്ചത് പിഞ്ചുകുഞ്ഞടക്കം നാല് പേര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തു പകര്‍ച്ചപ്പനി പടരുന്നു.


ലക്ഷക്കണക്കിനു പേരാണു പനിയും അനുബന്ധ രോഗങ്ങളും ബാധിച്ചു ചികിത്സയിലുള്ളത്.
പ്രതിദിനം പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പതിനായിരവും കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനി ബാധിച്ചുള്ള മരണസംഖ്യ ഉയരാൻ തുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ ഏറെ ആശങ്കയ്ക്കും ഇടയാക്കി. പത്തനംതിട്ടയില്‍ മാത്രം നാല് മരണങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നു പേരും എലിപ്പനി ബാധിച്ചാണു മരിച്ചത്‌. രണ്ടു പേര്‍ തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌.

കൊടുമണ്‍ ഒന്‍പതാം വാര്‍ഡ്‌ കൊടുമണ്‍ ചിറ പാറപ്പാട്ട്‌ പടിഞ്ഞാറ്റേതില്‍ സുജാത(50), പതിനേഴാം വാര്‍ഡില്‍ കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57), അടൂര്‍ പെരിങ്ങനാട്‌ മൂന്നാളം ലിജോ ഭവനില്‍ രാജന്‍ (60) എന്നിവരാണ്‌ എലിപ്പനി ബാധിച്ച്‌ മരിച്ചത്‌. ആങ്ങമൂഴി പുന്നയ്‌ക്കല്‍ സുമേഷിന്റേയും പ്രിയയുടേയും മകള്‍ അഹല്യ(ഒരു വയസ്‌)യാണ്‌ പനി മൂലം മരിച്ചത്‌.

ഏറ്റവുമൊടുവിലായി മരിച്ചതു കൊടുമണ്‍ പഞ്ചായത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളിയായ സുജാതയാണ്‌. മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വൈറല്‍പ്പനിക്കൊപ്പം എലിപ്പനി, ഡെങ്കി, ചെള്ളുപനി, ടൈഫോയ്ഡ് തുടങ്ങിയവയും വ്യാപകമാണ്. വടക്കൻ കേരളത്തില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സംസ്ഥാനത്തു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതാണു പകര്‍ച്ചപ്പനി വ്യാപകമാകാൻ കാരണമായത്. തദ്ദേശ സ്ഥാപന തലത്തില്‍ നടത്തേണ്ട മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറവിടത്തിലെ കൊതുകു നശീകരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതില്‍ പാളിച്ചയുണ്ടായി. മുഖ്യമന്ത്രി അടക്കമുള്ള ബന്ധപ്പെട്ട മന്ത്രിമാര്‍ വിദേശ പര്യടനത്തിലായതിനാല്‍ നിര്‍ദേശങ്ങള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച പരിശോധിക്കപ്പെടുന്നില്ല.