മോദി വിരുദ്ധ മുന്നണി ഉണ്ടാക്കാനുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ശ്രമം നടപ്പാകില്ല: കടുത്തുരുത്തിയിൽ വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് സി.കെ. പത്മനാഭൻ

Spread the love

സ്വന്തം ലേഖിക

കടുത്തുരുത്തി: മോദി വിരുദ്ധ മുന്നണി ഉണ്ടാക്കാനുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ശ്രമം നടപ്പാകില്ല എന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം കോട്ടയത്ത് ബിജെപിയ്ക്ക് അനുകൂലമാണെന്നും മുൻപ് ജയിച്ച പാരമ്പര്യം കോട്ടയത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം റെയിവേ സ്റ്റേഷനിൽ അടക്കം കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്നതെന്നും അവ വോട്ടായി മാറുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തിൽ നടന്ന വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വ്യക്താവ് ടി.പി സിന്ധു മോൾ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുകുമാർ , എസ് രതീഷ്, മേഖല ഉപാധ്യക്ഷൻമാരായ എം എൻ മധു , ടി.എൻ ഹരികുമാർ , സംസ്ഥാന സമിതി അംഗങ്ങൾ ആയ പ്രൊ. ബി വിജയകുമാർ, കെ ഗുപ്തൻ , എൻ കെ ശശികുമാർ , ജില്ലാ ഭാരവാഹികൾ ആയ കെ പി ഭുവനേശ്, എം ആർ അനിൽകുമാർ, സിന്ധു കോതശ്ശേരി, സോബിൻ ലാൽ, വിനൂബ് വിശ്വം, ശ്രീജിത്ത് കൃഷ്ണൻ , ഡോ. ലിജി വിജയകുമാർ വിഷ്ണു വഞ്ചിമല, ജയപ്രകാശ് വാകത്താനം, ടി.വി. മിത്രലാൽ എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.