
യുകെയില്‍ 20കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരത; മദ്യപിച്ച് ലക്കുകെട്ട യുവതിയെ പീഡിപ്പിച്ചു; ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
സ്വന്തം ലേഖിക
ലണ്ടൻ: യുകെയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.
പ്രീത് വികാല്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് നൈറ്റ് ക്ലബ്ബില്‍ പരിയപ്പെട്ട യുവതിയെ തന്‍റെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിലുള്ള യുവതിയെ പ്രീത് എടുത്ത് കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. കുറ്റം ചെയ്തതായി പ്രീത് സമ്മതിച്ചതായും ആറ് വര്‍ഷവും ഒൻപത് മാസവും തടവിനാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ യുകെയിലെ കാര്‍ഡിഫ് ക്ലബിന് പുറത്ത് നിന്നാണ് യുവതിയെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പ്രീത് തന്‍റെ മുറിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് കണ്ടുമുട്ടുകയും ദുര്‍ബലമായ അവസ്ഥ മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു.
പരസ്പരം പരിചയമില്ലാതിരുന്ന പ്രീതും യുവതിയും വെവ്വേറെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ക്ലബ്ബില്‍ പോയതെന്ന് പ്രോസിക്യൂട്ടര്‍ മാത്യു കോബ് പറഞ്ഞു.