സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിൽ ഇന്ന് നടക്കേണ്ടിയിരുന്ന കൗൺസിലും തല്ലിപ്പിരിഞ്ഞു.
പദ്ധതി വിഹിതം പാസാക്കാതെ അജണ്ട ചർച്ച ചെയ്യാൻ സമ്മതിക്കില്ലന്ന് പ്രതിപക്ഷവും ചർച്ചയില്ലാതെ അജണ്ട പാസാക്കി ഭരണപക്ഷവും തമ്മിലടിച്ചപ്പോൾ നാട്ടിൽ നടക്കേണ്ട നിരവധി വികസനങ്ങളാണ് വെളിച്ചം കാണാതെ പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർണ്ണായകമായ 74 അജണ്ടകളാണ് ഇന്ന് ചർച്ച ചെയ്യാൻ ഉണ്ടായിരുന്നത്. പദ്ധതി വിഹിതം പാസാക്കാതെ അജണ്ട ചർച്ച ചെയ്യാൻ പറ്റില്ലന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ പറഞ്ഞു. ഇതോടെ മുഴുവൻ അജണ്ടയും പാസാക്കിയതായി ചെയർ പേഴ്സൺ അറിയിച്ചു. തുടർന്ന് മിനിറ്റ്സിൽ ഒപ്പിടാൻ തുടങ്ങിയതോടെ പ്രതിപക്ഷം മിനിറ്റ് സ് ബുക്ക് പിടിച്ചെടുത്തു.
ഇതോടെ ഭരണപ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമായി.
ഇന്ന് ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗമാണ് അടിയിൽ കലാശിച്ചത്.