play-sharp-fill
മോന്‍സണ്‍ മാവുങ്കല്‍ കേസ്; സുധാകരന് ആശ്വാസം; 29 വരെ കേസിൽ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ; മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി; നിരപരാതിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ

മോന്‍സണ്‍ മാവുങ്കല്‍ കേസ്; സുധാകരന് ആശ്വാസം; 29 വരെ കേസിൽ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ; മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി; നിരപരാതിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: മോൻസണ്‍ മാവുങ്കൽ കേസിൽ കെ സുധാകരന് ആശ്വാസം. ഈ മാസം 29 വരെ കേസിൽ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. അതേസമയം, സുധാകരൻ നിരപരാതിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ ചോദിച്ചു.


ഈ മാസം 14ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ 23ന് എത്താന്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സമൂഹമാധ്യമങ്ങളിൽ പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും സുധാകരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കെ. സുധാകരനെതിരെയുള്ള തെളിവ് ശേഖരണം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടിട്ടുണ്ട്.