play-sharp-fill
അവയവമാഫിയകൾക്ക് ​ഗണപതി വിഘ്നമാകുമ്പോൾ !!! മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടിപതികളാകുന്നവർക്ക്  ഭീഷണിയായി ​ഡോ. എസ് ഗണപതി; കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരനായ ‍ഡോക്ടർ; എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ഡോക്ടർമാരുടെ അവയവ കൈമാറ്റം കോടതിയിൽ എത്തിച്ച അവയവമാഫിയ വിരുദ്ധ പോരാളി ഡോ. സദാനന്ദൻ ഗണപതി ചർച്ചയാകുമ്പോൾ

അവയവമാഫിയകൾക്ക് ​ഗണപതി വിഘ്നമാകുമ്പോൾ !!! മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടിപതികളാകുന്നവർക്ക് ഭീഷണിയായി ​ഡോ. എസ് ഗണപതി; കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരനായ ‍ഡോക്ടർ; എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ഡോക്ടർമാരുടെ അവയവ കൈമാറ്റം കോടതിയിൽ എത്തിച്ച അവയവമാഫിയ വിരുദ്ധ പോരാളി ഡോ. സദാനന്ദൻ ഗണപതി ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

കൊല്ലം: മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ് വന്നതോടെ വീണ്ടും അവയവമാഫിയ വിരുദ്ധ പോരാളി ഡോ. സദാനന്ദൻ ഗണപതി ചർച്ചയാകുമ്പോൾ മാധ്യമശ്രദ്ധ നേടുന്നു. സ്വന്തം ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലെത്തിയാൽ കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ ഡോക്ടറുടെ പൊങ്ങച്ചമില്ലാത്ത ഒരു സാധാരണക്കാരനായി ടെറസിനു മുകളിലും പറമ്പിലുമായി കൃഷി ചെയ്യുന്നതിലാണ് ഡോ ഗണപതിയുടെ താത്പര്യം. നന്മ വറ്റാത്ത നല്ലൊരു പ്രകൃതി സ്നേഹിയായി ഡോ.എസ്. ഗണപതി കേരളത്തിലെ അവയവ ദാനത്തിന്റെ മുന്നണി പോരാളിയാണ്.


വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ എബിന്റെ മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ച് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ തലച്ചോറിൽ രക്തം കട്ടപിടിച്ച രോഗിക്ക്, തലയോട്ടിയിൽ ഹോൾ ഉണ്ടാക്കി രക്തം പുറത്തേക്ക് കളയുക എന്ന പ്രാഥമിക കർത്തവ്യം നിറവേറ്റാതെ മസ്‌തിഷ്കമരണത്തിന് വിട്ടുകൊടുത്ത നടപടിയിൽ കോടതി നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെയൊരു സംഭവത്തിന് പിന്നാലെ എറണാകുളം ലേക് ഷോർ ആശുപത്രിയിലെ എട്ട് ഡോക്ടർമാർക്ക് പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചെന്ന് കാണിച്ചു കോടതി സമൻസ് അയച്ചു. ഇ സംഭവത്തിൽ കോടതിയെ സത്യം ബോധിപ്പിക്കാൻ മുന്നോട്ടുവന്ന അവയവ മാഫിയ വിരുദ്ധ പോരാളിയായി ഒറ്റയാൾ പോരാട്ടം നടത്തിയ ഡോ. സദാനന്ദൻ ഗണപതിക്ക് അഭിനന്ദനങൾ നേരുകയാണ് സോഷ്യൽ മീഡിയ.

മസ്തിഷ്ക മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവയവദാനത്തിന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസെടുത്തു. 2009 നവംബർ മാസത്തിൽ 29ന് നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി സമൻസ് അയച്ചത്. ഉടുമ്പൻചോല സ്വദേശി വി.ജെ. എബിൻ എന്ന 18കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. തലയിലെ രക്തക്കട്ട നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടെന്നാണ് പരാതി. തലയോട്ടിയിൽ ദ്വാരമുണ്ടാക്കി തലയിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ പ്രാഥമിക ചികിത്സയില്ലെന്നും യുവാവിന്റെ അവയവങ്ങൾ വിദേശിക്ക് ദാനം ചെയ്തതിലൂടെ നിയമലംഘനം നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി സമൻസ് അയച്ചു.

2009 നവംബർ മാസത്തിൽ 29 ന് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി.ജെ. എബിൻ എന്ന യുവാവ് ബൈക്കപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ ഡോക്ടർമാർ മസ്തിഷ്ക മരണം പ്രഖ്യാപിക്കുകയും അവയവദാനം നടത്തുകയും ചെയ്തു.

തലയോട്ടിയിൽ ദ്വാരമുണ്ടാക്കി തലയിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ യുവാവിനെ ചികിത്സയ്ക്കായി കൊണ്ടുപോയ രണ്ട് ആശുപത്രികളും പ്രാഥമിക ചികിത്സ നിരസിച്ചതായി ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചു. അവയവദാന നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ആശുപത്രികളും ശീതീകരണ വിരുദ്ധ ചികിത്സ നൽകിയതിന് രേഖകളില്ലെന്ന് കോടതിയിൽ പറഞ്ഞു. ഇതിന് പുറമെ വിദേശിക്ക് അവയവം നൽകിയ നടപടികളിലും അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി.

2016 ലാണ് അവയവദാനത്തിന്റെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്ക്കെതിരെ ഞാൻ നിയമപോരാട്ടം ആരംഭിക്കുന്നത്. അവയവം മാറ്റിവച്ചതിനെ പറ്റി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും കിട്ടിയത്. ട്രാൻസ്പ്ലാന്റേഷൻ നടത്തിയ ഭൂരിഭാഗം പേരും ജീവിച്ചിരിപ്പില്ല.

ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാന്റേഷന്റെ കണക്കനുസരിച്ച് ഹൃദയം മാറ്റിവെച്ചവരിൽ ഒരു വർഷത്തിലേറെ ജീവിച്ചവർ 84.5 ശതമാനമാണ്. അഞ്ച് വർഷത്തിലേറെ ജീവിച്ചവർ 72.5 ശതമാനവും 20 വർഷത്തിലേറെ ജീവിച്ചവർ 21 ശതമാനവും ആണ്. എന്നാൽ, കേരളത്തിൽ 2016 ഒക്ടോബർ വരെ നടന്ന 43 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഒരു വർഷത്തിലേറെ കാലം ജീവിച്ചവർ വെറും രണ്ടുപേർ മാത്രമാണ്. ഈ സമയങ്ങളിൽ മസ്തിഷ്‌ക മരണങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഇതോടെയാണ് നിയമ പോരാട്ടങ്ങൾക്കായി ഇറങ്ങിത്തിരിച്ചത്.

ഓരോ ട്രാൻസ്പ്ലാന്റേഷനും സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത് ലക്ഷങ്ങളാണ്. മരുന്നു കമ്പനികൾ വേറെയും. കിഡ്‌നി ഒന്നിന് 10 ലക്ഷം രൂപ മുതൽ 20 ലക്ഷം വരെയും പാൻക്രിയാസിന് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുമാണ് അവയവദാനത്തിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. തലച്ചോർ മാറ്റി വയ്ക്കലാണങ്കിൽ 15 – 20 ലക്ഷം, കരൾ മാറ്റിവയ്ക്കലിന് 20 മുതൽ 40 ലക്ഷം. ഹൃദയമാണെങ്കിൽ 40 – 70 ലക്ഷം വരെയാണ് ഈ കച്ചവടത്തിൽ ഈടാക്കുന്ന അവയവങ്ങളുടെ വില. അങ്ങനെ ഒന്നര മുതൽ രണ്ടുകോടിയോളം രൂപ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ വഴി സ്വകാര്യ ആശുപത്രികൾ ഉണ്ടാക്കുന്നുണ്ട്. ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹൈക്കോടതി ജഡ്ജി വരെ അതിശയം പ്രകടിപ്പിച്ചു, ഒരു മനുഷ്യ ശരീരത്തിന്റെ വില കേട്ട്.

ഏറ്റവും കൂടുതൽ രോഗികൾ വഞ്ചിക്കപ്പെടുന്നതിവിടെയാണ്. ചെറിയൊരപകടം സംഭവിച്ചെത്തിയാലും മസ്തിഷ്‌കമരണം സംഭവിച്ചു എന്ന് വരുത്തിത്തീർത്ത് അവയവങ്ങൾ കച്ചവടം ചെയ്യലാണ് ആശുപത്രികളുടെ പ്രധാനഅജണ്ട. ഇതിൽ ഇരകളാകുന്നത് സാധാരണക്കാരാണ്. ചികിത്സയുടെ പേരിലുള്ള ബില്ലുകൾ കാട്ടിയാണ് ഇവരെ വീഴ്‌ത്തുന്നത്.

ലക്ഷങ്ങളുടെ ബില്ല് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഇവരുടെ തന്നെ ഏജന്റുമാർ രോഗിയുടെ ബന്ധുക്കളുടെ അടുത്തുകൂടുകയും അവയവദാനം ചെയ്താൽ ബില്ല് അടക്കേണ്ട എന്നു പറഞ്ഞ് വശത്താക്കുകയും ചെയ്യും. ചട്ടം ലംഘിച്ച് മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർക്ക് 25000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് ആശുപത്രികൾ നൽകുന്നത്.