
വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്; അധ്യാപികയുടെ മൊഴിയെടുക്കും
സ്വന്തം ലേഖിക
പാലക്കാട്: വ്യാജ രേഖാ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇൻറര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നല്‍കും.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതര്‍ ഇന്ന് അട്ടപ്പാടി കോളേജിലെത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വിദ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും.
ഒളിവില്‍ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കില്‍ വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടില്‍ വീണ്ടും പരിശോധന നടത്തുവാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.
Third Eye News Live
0