play-sharp-fill
അരിക്കൊമ്പന് നടക്കാന്‍ ബുദ്ധിമുട്ട്? കൊമ്പന്‍ എവിടെയെന്ന കാര്യത്തില്‍ ഉയരുന്നത് പലവിധ അഭ്യൂഹങ്ങള്‍; കൃത്യമായ ഉത്തരം നല്‍കാനാകാതെ കേരള – തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ

അരിക്കൊമ്പന് നടക്കാന്‍ ബുദ്ധിമുട്ട്? കൊമ്പന്‍ എവിടെയെന്ന കാര്യത്തില്‍ ഉയരുന്നത് പലവിധ അഭ്യൂഹങ്ങള്‍; കൃത്യമായ ഉത്തരം നല്‍കാനാകാതെ കേരള – തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖിക

തിരുവനന്തപുരം: അരിക്കൊമ്പനെ സംബന്ധിച്ച്‌ പുതിയ അഭ്യൂഹങ്ങളുയരുന്നു.


അരിക്കൊമ്പൻ എവിടെയെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാനാകാത്തതാണ് കേരള – തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി അരിക്കൊമ്പൻ്റെ കഴുത്തില്‍ ഘടിപ്പിച്ചിട്ടുള്ള കോളര്‍ ഐഡിയില്‍ നിന്നുള്ള സിഗ്നല്‍ ഇടയ്ക്കിടെ നഷ്ടമാകുന്നതാണ് അരിക്കൊമ്പന്റെ സഞ്ചാരം സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പൻ ഉള്‍ക്കാട്ടിലേക്ക് കടന്നിരിക്കാമെന്ന പ്രചാരണത്തിന് ഇത് കാരണമായി. എന്നാല്‍, അരിക്കൊമ്പൻ കോതയാര്‍ ഡാം പരിസരത്തു നിന്ന് പോയിട്ടില്ലെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

അരിക്കൊമ്പൻ കോതയാര്‍ ഡാമിനു 200-300 മീറ്റര്‍ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നല്‍ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. സിഗ്നല്‍ നഷ്ടമായതോടെ കോതയാര്‍ ഡാം പരിസരത്ത് നിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാര്‍ വനമേഖലയിലേക്കോ അരിക്കൊമ്പൻ നീങ്ങുന്നുണ്ടോ എന്ന സംശയങ്ങള്‍ ഉയര്‍ന്നു.

അരിക്കൊമ്പൻ വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ പുതിയ തര്‍ക്കവിഷയമാകാതിരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.