video
play-sharp-fill

പ്ലസ് വൺ സീറ്റുകൾക്ക് കേരളത്തിൽ പിടിച്ചുപറി..!!വിദ്യാഭ്യാസം കച്ചവടമാക്കി  എയ്ഡഡ് സ്കൂളുകൾ..!  എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന്  ഡൊണേഷൻ ചോദിക്കുന്നത് ലക്ഷങ്ങൾ;  സർക്കാർ ശമ്പളം നല്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന എയ്ഡഡ്  സ്കൂളുകളിലേ ഡൊണേഷൻ കൈക്കൂലിയെന്ന് വിജിലൻസ്

പ്ലസ് വൺ സീറ്റുകൾക്ക് കേരളത്തിൽ പിടിച്ചുപറി..!!വിദ്യാഭ്യാസം കച്ചവടമാക്കി എയ്ഡഡ് സ്കൂളുകൾ..! എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഡൊണേഷൻ ചോദിക്കുന്നത് ലക്ഷങ്ങൾ; സർക്കാർ ശമ്പളം നല്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന എയ്ഡഡ് സ്കൂളുകളിലേ ഡൊണേഷൻ കൈക്കൂലിയെന്ന് വിജിലൻസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പുതിയ അധ്യായന വർഷം ആരംഭിച്ചതോടെ സ്കൂളുകളിലേക്കുള്ള പ്രവേശനം കച്ചവടമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എയ്ഡഡ് വിദ്യാലയങ്ങളിൽ മാനേജ്മെന്റ് കോട്ടയിലെ പ്ലസ് വൺ പ്രവേശനത്തിന് ചോദിക്കുന്നത് ലക്ഷങ്ങളാണ്. ഇഷ്ട വിഷയം ലഭിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാണ്. ഇതു മുതലെടുത്താണ് സ്കൂൾ അധികൃതർ കൊള്ളപ്പിരിവ് നടത്തുന്നത്.

എല്ലാവർഷവും പ്ലസ് വണ്ണിന് അധിക സീറ്റുകൾ സർക്കാർ വർദ്ധിപ്പിക്കാറുണ്ടെങ്കിലും മാനേജ്മെന്റ് കളുടെ പിടിച്ചുപറിക്ക് യാതൊരു കുറവുമില്ല. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പോലും എയ്ഡഡ് സ്കൂളുകളിൽ ലക്ഷങ്ങൾ കൊടുത്ത് അഡ്മിഷൻ എടുക്കേണ്ട സാഹചര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ശമ്പളം നല്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന എയ്ഡഡ് സ്കൂളുകളിൽ അഡ്മിഷനായി ഡൊണേഷൻ വാങ്ങുന്നത് കൈക്കൂലിയാണെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. അനധികൃത ഡൊണേഷൻ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്നും വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
സാമുദായ സംഘടനകളുടെ സ്ഥാപനം ആണെങ്കിലും സ്വജാതിയിൽപ്പെട്ടവർക്ക് പോലും കൈക്കൂലി നല്കാതെ അഡ്മിഷൻ നൽകാറില്ല.

ഒരു അധ്യയനവർഷത്തിൽ കോടികളാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊള്ളയടിക്കുന്നത്. അധ്യാപകർക്കും അനധ്യാപകർക്കും സർക്കാർ ശമ്പളം തന്നെ നൽകുമ്പോൾ ഈ കൊള്ളപ്പിരിവ് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.