
സ്വന്തം ലേഖകൻ
കോട്ടയം :ചിക്കൻ വ്യാപാരി സമിതി സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് സമരത്തിന്റെ ഭാഗമായി കോട്ടയത്ത് ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴി വ്യാപാരികൾ കടകളടച്ച് ടൗണിൽ പ്രകടനം നടത്തി.
ഗാന്ധിസ് ക്വയറിൽ നടന്ന പ്രതിഷേധ യോഗം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിക്കൻ വ്യാപാരിസമിതി ജില്ലാ പ്രസി. എൻ.ആർ. സുരെഷ്കുറുപ്പ് അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് . , ട്രഷറാർ പി എ . അബ്ദുൾ സലിം , സുനിൽ തോമസ് എന്നിവർ സംസാരിച്ചു. ചിക്കൻ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി അബ്ദുൾ സത്താർ സ്വാഗതവും . ഏരിയാ സെക്രട്ടറി മനോജ് കെ. ആർ. നന്ദിയും രേഖപ്പെടുത്തി.