പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ 17കാരിക്ക് മർദ്ദനം; വഴിയിൽ തടഞ്ഞു നിർത്തി കല്ലുകൊണ്ട് ഇടിച്ചു, ചവിട്ടി പരിക്കേൽപ്പിച്ചു..! മുൻ സുഹൃത്തടക്കം രണ്ടുപേർ പിടിയിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ 17കാരിയെ വഴിയിൽ തടഞ്ഞു മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മുൻ സുഹൃത്തടക്കം രണ്ടുപേരാണ് പിടിയിലായത്. പത്തനംതിട്ട ചന്ദ്രവേലിപ്പടിയിലാണ് സംഭവം. അയ്യപ്പൻ, റിജിമോൻ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെയാണ് സംഭവത്തിനാധാരമായ സംഭവം. പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിനടിസ്ഥാനത്തിലാണ് പൊലീസെത്തി കേസെടുത്തത്. പെൺകുട്ടിയുടെ സുഹൃത്താണ് ഒരാൾ. അയാളുടെ സുഹൃത്താണ് രണ്ടാമത്തെ പ്രതി. എഫ് ഐ ആറിൽ പറയുന്നതിനനുസരിച്ച് പെൺകുട്ടിയെ ചവിട്ടുകയും കല്ലുവച്ച് ഇടിക്കുകയും ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചുപോയി. സംഭവം അറിഞ്ഞയുടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.